ബി ബി സിയെ പുകഴ്ത്തി മോദി; സോഷ്യല്‍മീഡിയയില്‍ വൈറലായി 2013ലെ വീഡിയോ

ബി ബി സി ഡോക്യുമെന്ററിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ 2013-ല്‍ നരേന്ദ്ര മോദി ബിബിസിയെ പുകഴ്ത്തുന്ന പ്രസംഗം പുറത്ത്. ബി ബി സിയുടെ വാര്‍ത്തകള്‍ക്ക് ആകാശവാണി, ദുരദര്‍ശന്‍ എന്നിവയുടെ വാര്‍ത്തകളെക്കാള്‍ വിശ്വാസ്യത ഉണ്ടെന്നായിരുന്നു മോദിയുടെ പ്രസ്താവന.

2013ഇല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ബിബിസിയെ നരേന്ദ്ര മോദി വാനോളം പുകഴ്ത്തിയത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വര്‍ത്താചാനലുകളായ ദൂരദര്‍ശന്‍ ആകാശവാണി എന്നിവയെക്കാള്‍ വിശ്വാസ്യത ബി ബി സിയ്ക്ക് ആണെന്ന് വരെ അന്ന് മോദി പറഞ്ഞു.

ബി ബി സിയ്ക്ക് കോളനിയല്‍ അജണ്ടയാണെന്ന് പറഞ്ഞ് ബിജെപി സര്‍ക്കാര്‍ ‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യൂമെന്ററി വിലക്കിയിരിക്കുന്നതിന് തിരിച്ചടിയായി മാറുകയാണ് മോദിയുടെ ഈ പ്രസംഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News