വധശ്രമക്കേസ്: ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വധശ്രമക്കേസിൽ കവരത്തി മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസലും മറ്റ് പ്രതികളും ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. വധശ്രമം തന്നെയാണ് നടന്നതെന്നും സാക്ഷിമൊഴികളിൽ വൈരുദ്ധ്യമില്ലെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ചു എന്നതാണ് പ്രതികൾക്ക് എതിരായ കുറ്റം 10 വർഷം തടവാണ് കോടതി ശിക്ഷി വിധിച്ചത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഫൈസലിന്റെ എം.പി സ്ഥാനം റദ്ദാക്കിയിരുന്നു.
ഇതിന് പിന്നാലെ ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഈ മാസം 27ന് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News