തൃശ്ശൂരിലെ കൃഷിയിടങ്ങളിൽ വില്ലനായി ഇലപ്പേനുകൾ. രണ്ടരയേക്കർ കൃഷിയിടം ഉണക്കു ഭീഷണിയിൽ ആയപ്പോൾ ദുരിതത്തിലായി കർഷകർ.
കുറാഞ്ചേരി പാടശേഖരത്തിനടുത്തെ പാട്ടഭൂമിയിൽ കൃഷിയിറക്കിയ ജോസും , സുനിൽ എബ്രഹാമുമാണ് കൃഷിയിടങ്ങളിലെ ഇലപ്പേനുകൾ കാരണം. പ്രതിസന്ധിയിലായത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് ഇവർ കൃഷിയിറക്കിയത്.
മത്തൻ , പടവലം , കുമ്പളം, പാവൽ, ചിരവക്ക തുടങ്ങി 12 ഇനങ്ങളുടെ പച്ചക്കറി പന്തലുകളുണ്ട് ഇവരുടെ കൃഷിയിടത്തിൽ. ഒന്നാംഘട്ട വിളവെടുപ്പിന്റെ ആരംഭത്തോടെ ഇലപ്പേൻ ശല്യവും ആരംഭിച്ചു. വെളുത്ത നിറത്തിലുള്ള ചെറിയ ഫംഗസ് പോലുള്ള ഇലപ്പേനുകൾ ഇലകളിൽ വള്ളിപ്പടർപ്പുകളിലുമാകെ നിറഞ്ഞു കഴിഞ്ഞു. അടുത്തു ചെന്നാൽ പോലും ചെടികളുടെ പച്ചപ്പ് കാണാൻ കഴിയാത്ത വിധം ഇവ പരന്നു കഴിഞ്ഞു. കീടനാശിനി പ്രയോഗം നടത്തിയാൽ പച്ചക്കറികളിലേക്കും മരുന്നിന്റെ അംശം എത്തും. അതുകൊണ്ട് തന്നെ കീടനാശിനി പ്രയോഗം അപ്രായോഗികമാണെന്നും കർഷകർ പറയുന്നു.
കീടങ്ങൾ ചെടിയിലെ നീരൂറ്റി കുടിച്ച് ഇലകളും വള്ളികളുമൊക്കെ കരിഞ്ഞു തുടങ്ങി. മറ്റ് രാസവള പ്രയോഗമില്ലാത്ത ജൈവ കൃഷിയായതിനാലാണ് ഇലപേനുകൾ വളരെ വേഗം കൃഷിയിടത്തിൽ വ്യാപിച്ചതെന്നും കർഷകർ പറഞ്ഞു. കൃഷി ഇനി വീണ്ടെടുക്കാൻ കഴിയില്ലെന്നും കർഷകർ വ്യക്തമാക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.