അഫ്ഗാനിസ്ഥാനിൽ അതി ശൈത്യം; 124 മരണം

അഫ്ഗാനിസ്ഥാനിൽ അതി ശൈത്യത്തിൽ 124 മരണം . കഴിഞ്ഞ രണ്ടാഴ്ചക്കിടെ 124 പേർ മരിച്ചെന്ന് താലിബാൻ ഭരണകൂടമാണ് വ്യക്തമാക്കിയത്. യാഥാർത്ഥ മരണം ഇതിലും കൂടുതൽ വരുമെന്നാണ് സന്നദ്ധ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപ കാലത്തെ ഏറ്റവും താഴ്ന്ന താപനിലയാണ് നിലവിൽ അഫ്ഗാനിസ്ഥാനിൽ. രണ്ടാഴ്ചകൂടെ താപനില താഴ്ന്ന നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഗ്രാമീണ മേഖലയിലാണ് കൂടുതൽ പേരും മരിച്ചത്. സന്നദ്ധ സംഘനകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് താലിബാൻ വിലക്കിയിരുന്നു. ഇതേ തുടർന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തനം നിർത്തിയിരുന്നു. ഇതും സാധാരണക്കാർക്ക് സഹായം എത്തിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്.

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ശൈത്യകാലത്തിനാണ് അഫ്ഗാൻ സാക്ഷ്യം വഹിച്ചത്. ഏകദേശം 70,000 കന്നുകാലികളും മറ്റും ചത്തതായി സംസ്ഥാന ദുരന്തനിവാരണ മന്ത്രാലയ വക്താവ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പല പ്രദേശങ്ങളും ഇപ്പോൾ മഞ്ഞുവീഴ്ചയുടെ വക്കിലാണെന്ന് ദുരന്തനിവാരണ ചുമതലയുള്ള മന്ത്രി മുല്ല മുഹമ്മദ് അബ്ബാസ് അഖുന്ദ് ബിബിസിയോട് പറഞ്ഞു; രക്ഷാപ്രവർത്തനത്തിന് സൈനിക ഹെലികോപ്റ്ററുകൾ അയച്ചിരുന്നുവെങ്കിലും അവയ്ക്ക് പർവ്വതപ്രദേശങ്ങളിൽ ഇറങ്ങാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇപ്പോഴും പർവ്വതപ്രദേശങ്ങളിൽ താമസിക്കുന്നവരെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. പർവ്വതങ്ങളിലേക്ക് കടന്നുപോകുന്ന മിക്ക റോഡുകളും മഞ്ഞ് കാരണം അടച്ചിരിക്കുകയാണ്. കാറുകളും മറ്റ് വാഹനങ്ങളും പല സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. നിരവധി യാത്രക്കാർ മരിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News