ഹണിമൂണിന് പോകണോ പത്താൻ കാണണോ ? കിംഗ് ഖാനോട് ആരാധകൻ

നാല് വർഷത്തിന് ശേഷം ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകർ. ചിത്രത്തിന്റെ റിലീസിന് മുമ്പ്, ആരാധകരുമായി സംവദിച്ച ട്വീറ്റുകളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

തന്റെ ‘പത്താൻ’ എന്ന സിനിമയുടെ പ്രമോഷനു പുറമെ ഈ ദിവസങ്ങളിൽ താരം വീണ്ടും ആരാധകർക്കായി #AskSRK സെഷൻ നടത്തിയിരുന്നു. തുടർന്നാണ് കുസൃതി ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തിയത്. പതിവ് പോലെ രസകരമായ മറുപടികളാണ് ഷാരൂഖ് നൽകിയത്.

ഒരു ട്വിറ്റർ ഉപയോക്താവിന്റെ സംശയം ഇതായിരുന്നു. “സർ പത്താൻ കാണുമ്പോൾ തിയേറ്ററിൽ പ്രണയിക്കാനാകുമോ?” പ്രണയത്തിന് സമയവും സ്ഥലവുമില്ലെന്നാണ് ചോദ്യകർത്താവിനെ ഹേ വിഡ്ഢിയെന്ന് അഭിസംബോധന ചെയ്ത് ഷാരൂഖ് ഖാൻ പ്രതികരിച്ചത്.

മറ്റൊരു ആരാധകന്റെ ചോദ്യത്തിനും കുറിക്കു കൊള്ളുന്ന മറുപടിയാണ് കിംഗ് ഖാൻ നൽകിയത്. “സർ, ഞാൻ കഴിഞ്ഞ ആഴ്ച വിവാഹിതനായി, ആദ്യം ഹണിമൂണിന് പോകണോ അതോ പത്താൻ കാണണോ???” ഈ ആരാധകനും ഷാരൂഖ് ചുട്ട മറുപടി നൽകി “മകനേ, ഒരാഴ്ച കഴിഞ്ഞു, ഇതുവരെ ഹണിമൂൺ ആയിട്ടില്ലേ !!! ഇനി ഭാര്യയോടൊപ്പം #പത്താൻ പോയി കാണൂ; ഹണിമൂൺ പിന്നീടാകാം !!

എന്നാൽ പത്താന് മുംബൈയിൽ സമ്മിശ്ര പ്രതികരണമാണ്. നഗരത്തിലെ സിംഗിൾ സ്‌ക്രീൻ തിയേറ്ററുകളിൽ 70 മുതൽ 80 ശതമാനം വരെയാണ് ഓപ്പണിംഗ് ഡേ ബുക്കിംഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൾട്ടിപ്ലക്സുകളിലെ ബുക്കിംഗ് സ്റ്റാറ്റസ് ആവറേജാണ്. ചിത്രം തമിഴ്‌റോക്കേഴ്‌സ്, ഫിലിംസില്ലാ, ഫിലിം 4വാപ്പ് ഓൺലൈനിൽ ചോർന്നെന്ന വാർത്തകളും അണിയറപ്രവർത്തകരുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

നാല് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന ചിത്രമെന്ന രീതിയിൽ കിംഗ് ഖാൻ ആരാധകർ ആവേശത്തോടെയാണ് ചിത്രത്തെ ഉറ്റുനോക്കുന്നത്. നൂറിലധികം രാജ്യങ്ങളിലായി 2500ലധികം സ്‌ക്രീനുകളിലാണ് പത്താൻ റിലീസ് ചെയ്യുന്നത്. ഷാരൂഖ് ദീപിക ഹിറ്റ് ജോഡിയെ പത്താൻ തിരികെ കൊണ്ടുവരുമ്പോൾ ഓം ശാന്തി ഓമിനും ചെന്നൈ എക്സ്പ്രസിനും ശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News