ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ കൊലപാതകങ്ങളില്‍ പ്രതിചേര്‍ത്തിരുന്ന 22 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി. രണ്ട് കുട്ടികള്‍ അടക്കം മുസ്ലിംവിഭാഗത്തില്‍പ്പെട്ട 17 പേരെ കൊലപ്പെടുത്തിയ പ്രതികളെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നത്. 2002 ഫെബ്രുവരി 28ന് ഗുജറാത്തിലെ ദെലോല്‍ ഗ്രാമത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴ് പേരെ കൊലപ്പെടുത്തുക മാത്രമല്ല തെളിവുനശിപ്പിക്കാനായി മൃതദേഹങ്ങള്‍ കത്തിക്കാനും ശ്രമിച്ചു എന്നതായിരുന്നു പ്രതികളുടെ മേല്‍ ചുമത്തിയിരുന്ന കുറ്റം.
ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലെ ഹലോല്‍ടൗണിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. കൊലപാതകശ്രമത്തിനും ദെലോല്‍ ഗ്രാമത്തില്‍ നടന്ന അക്രമത്തിലും കലാപത്തിലും പങ്കെടുത്തതിനുമായിരുന്നു പൊലീസ് ആദ്യഘട്ടത്തില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം പുതിയതായി നടന്ന അന്വേഷണത്തിലാണ് കലാപത്തിലെ പങ്കാളിത്തത്തിന്റെ പേരില്‍ 22 പ്രതികളെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം പക്ഷെ പൊലീസിന് കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. കൊല്ലപ്പട്ടവരുടേതെന്ന നിലയില്‍ നദിക്കരയില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ എല്ലുകള്‍ ഇരകളുടേതാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നതാണ് പ്രതികള്‍ക്ക് തുണയായത്. 22 പ്രതികളില്‍ എട്ടുപേര്‍ വിചാരണ സമയത്ത് മരണപ്പെട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.