ആന്‍റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുൽ ഗാന്ധിക്കും കമ്പനിക്കും ഇല്ല: കെ സുരേന്ദ്രൻ

നരേന്ദ്ര മോദിക്ക് ഗുജറാത്ത് വംശഹത്യയിൽ പങ്കുണ്ടെന്ന് വിശദീകരിക്കുന്ന ‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്‍ററിയെ എതിർത്തുള്ള അനില്‍ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. എകെ ആന്‍റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുൽ ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോൺഗ്രസ്സിന്‍റെ വർത്തമാന ദുരവസ്ഥയെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

എത്രവേഗമാണ് പ്രതിപക്ഷം മോദി വിരുദ്ധതയുടെ പേരിൽ ഇന്ത്യാ വിരുദ്ധമാവുന്നത് എന്ന് തിരിച്ചറിയാൻ ഇന്ത്യൻ ജനതയ്ക്ക് അഞ്ഞൂറു കിലോമീറ്റർ പദയാത്രയൊന്നും നടത്തേണ്ട കെ സുരേന്ദ്രൻ പരിഹസിച്ചു.

അതേ സമയം അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പ് എന്നും നേതൃത്വം സ്തുതിപാഠകരുടെ വലയിലെന്നും ആരോപിച്ച് കോൺഗ്രസ് പദവികൾ ഇന്ന് അനിൽ ആന്റണി രാജിവെച്ചു.കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ എഐസിസി സോഷ്യൽ മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ കോഓർഡിനേറ്റർ എന്നീ സ്ഥാനങ്ങളാണ് അനിൽ രാജിവെച്ചത് രാജിവെച്ചത്. ട്വിറ്റർ വഴിയായായിരുന്നു രാജി പ്രഖ്യാപനം.പരാമർശം പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ അനിൽ തയ്യാറായില്ല. ഡോക്യുമെൻ്ററിക്കെതിരായ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അനിൽ ആന്റണി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here