സേതു തിരക്കഥയെഴുതി സംവിധാനം ചെയ്ത മഹേഷും മാരുതിയും എന്ന ആസിഫ് അലി ചിത്രത്തിലെ നാലുമണി പൂവേ എന്നു തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് കേദാറാണ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രം മാരുതി കാറാണ്.ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന സിനിമയിൽ ആസിഫ് അലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മംമ്തയാണ് ചിത്രത്തിലെ നായിക.
സംഗീതത്തിനും ഏറെ പ്രാധാന്യം നൽകിയാണ് സേതു തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.മണിയൻപിള്ള രാജു പ്രൊഡക്ഷൻ and VSL ഫിലിം house ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കേരളത്തിൻ്റെ ഗ്രാമീണ സൗന്ദര്യം കൊണ്ട് സമ്പന്നമായ മനോഹരമായ ഗാനങ്ങളും ഈ സിനിമയുടെ പ്രത്യേകതയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.