ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ ‘ എന്ന ബിബിസി ഡോക്യുമെന്‍ററിക്കെതിരെ നിലപാട് എടുത്ത മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണിയുടെ മകൻ അനിൽ ആന്‍റണി പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.കോൺഗ്രസിന്‍റെ നയം പാർട്ടി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാമെന്നും വിഡി സതീശൻ പറഞ്ഞു.
ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപി- കേന്ദ്ര സർക്കാർ വാദങ്ങളെ പിന്തുണച്ച നിലപാടിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും രംഗത്ത് വന്നതിനെ തുടർന്നായിരുന്നു അനിൽ ആന്റണിയുടെ രാജി.
അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പ് എന്നും നേതൃത്വം സ്തുതിപാഠകരുടെ വലയിലെന്നും ആരോപിച്ച് കോൺഗ്രസ് പദവികൾ ഇന്ന് അനിൽ ആന്റണി രാജിവെച്ചു.കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ എഐസിസി സോഷ്യൽ മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ കോഓർഡിനേറ്റർ എന്നീ സ്ഥാനങ്ങളാണ് അനിൽ രാജിവെച്ചത് രാജിവെച്ചത്. ട്വിറ്റർ വഴിയായായിരുന്നു രാജി പ്രഖ്യാപനം.പരാമർശം പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ അനിൽ തയ്യാറായില്ല. ഡോക്യുമെൻ്ററിക്കെതിരായ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അനിൽ ആന്റണി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.