പൊലീസ് ഉദ്യോഗസ്ഥനും ചലച്ചിത്ര അഭിനേതാവുമായ സിബി തോമസിന് സ്ഥാനക്കയറ്റം. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സ്ഥാനത്ത് നിന്നുമാണ് സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചത്. വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയിട്ടാണ് പുതിയ നിയമനം.
ദീലിഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ്കാസര്‍കോട് ചുള്ളി സ്വദേശിയായ സിബി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിൻ്റെ തിരക്കഥ കൈകാര്യം ചെയ്തതും സിബിയാണ്. സൂര്യ നായകനായ ജയ് ഭീമിലൂടെ തമിഴിലും അദ്ദേഹം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയവയാണ് അഭിനയിച്ച മറ്റ് പ്രധാന ചിത്രങ്ങൾ
കൊച്ചി പാലാരിവട്ടം, ആദൂര്‍ സ്റ്റേഷനുകളില്‍ സിഐ ആയി സേവനം അനുഷ്ഠിച്ച സിബി പൊലീസ് സേനയിൽ മികച്ച സേവനത്തിനുള്ള നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും അദ്ദേഹം സ്വന്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.