സുഹൃത്തുക്കള്‍ക്ക് ഒപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

പുനലൂര്‍ എലിക്കാട്ടൂരില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്കിനിക്കിലെ വിദ്യാര്‍ത്ഥി ഷിജു പ്രകാശാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം രാവിലെ പാലത്തിനു സമീപത്തു കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News