വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരൻമാർക്ക് പരിക്ക്.ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ചിലെ വിലങ്ങാടി കുറുമ കോളനിയിലെ ബാലൻ, സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കാട്ടിനകത്തെ സമുദായ ശ്മശാനത്തിൽ കുഴിയെടുക്കാൻ പോകുന്ന വഴിയാണ് വനത്തിനുള്ളിൽ വെച്ച് ഇവരെ കാട്ടാന ആക്രമിച്ചത്. ബാലൻ്റെ ഒരു ചെവി അറ്റുപോകുകയും, മറ്റേ ചെവിക്ക് ഗുരുതര മുറിവും പറ്റിയിട്ടുണ്ട്. കൂടാതെ തോളെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സുകുമാരൻ്റെ കൈക്ക് പൊട്ടലുണ്ട്. ഇരുവരും വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വെട്ട കുറുമ വിഭാഗത്തിൽപ്പെടുന്ന ഇവരുടെ ശ്മശാനം വനത്തിലാണ് സ്ഥിതി ചെയ്യുന്നത്.സംഭവം നടന്നയുടൻ ബന്ധുക്കളും നാട്ടുകാരും ഇരുവരേയും ഉടനെ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എ.കെ സിന്ദു, കെ മുകുന്ദൻ, ഫോറസ്റ്റ് വാച്ചറായ കെ വിനീത എന്നിവർ ആശുപത്രിയിലെത്തി തുടർ നടപടികൾ സ്വീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.