മാധ്യമ മേഖലയിലെ മികവിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2020-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം എസ്.ആര്‍. ശക്തിധരന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
ദേശാഭിമാനി ദിനപത്രത്തില്‍ അസോസിയേറ്റ് എഡിറ്റര്‍ പദവിയില്‍ വിരമിച്ച എസ്.ആര്‍. ശക്തിധരന്‍ 1968 ലാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. ദേശാഭിമാനിയുടെ എറണാകുളം ജില്ലാ ലേഖകനായി പ്രവര്‍ത്തിച്ചു. രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ കേന്ദ്രീകരിച്ചു റിപ്പോര്‍ട്ടുകളെഴുതിയ അദ്ദേഹം എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഏറെക്കാലം പത്രപ്രവര്‍ത്തനം നടത്തി.
തിരുവനന്തപുരം, തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ്, കേസരി ട്രസ്റ്റ് ചെയര്‍മാന്‍, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം ദേശാഭിമാനിക്കുവേണ്ടി നിയമസഭ റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ ദീര്‍ഘകാലം നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത ലേഖകരെ ആദരിച്ചവരില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.
പത്രപ്രവര്‍ത്തനരംഗത്തെ മികവിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ശക്തിധരന്‍ മൂന്നു വര്‍ഷം കേരള മീഡിയ അക്കാദമി ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. ശോകന്‍ ചരുവില്‍ ചെയര്‍മാനും ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേഷന്‍ കണ്‍വീനറും ഇ.എം. അഷ്റഫ്, എം.എസ്. ശ്രീകല, എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.