ഓസ്ട്രേലിയൻ ഓപ്പൺ:സാനിയ- ബൊപ്പണ്ണ സഖ്യം ഫൈനലിൽ

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻ്റിലെ മിക്സഡ് ഡബിൾസിൽ വിജയകിരീടത്തിനരികെ ഇന്ത്യൻ സഖ്യം.സെമി പോരാട്ടത്തിൽൽ ബ്രിട്ടന്റെ നിയാൽ സ്കപ്സ്കി-അമേരിക്കയുടെ ഡെസീറെ ക്രോസിക് സഖ്യത്തിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യം വിജയം നേടിയത്. 6-4, 7-6 (11-9) എന്നിങ്ങനെയായിരുന്നു സ്കോർ നില.

സാനിയയുടെ കരിയറിലെ അവസാന ഗ്രാൻഡ്സ്ലാം ടൂർണമെൻ്റാണ് ഇത്തവണത്തേത്. അതു കൊണ്ട് വിജയ കിരീടം നേടി സാനിയയുടെ വിടവാങ്ങൽ അവിസ്മരണീയമാക്കാനാകും ഇന്ത്യൻ സഖ്യം ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയയുടെ ഗാഡെകി-പോൾമാൻസ് സഖ്യമോ ബ്രസീലിന്റെ സ്റ്റെഫാനി-മാറ്റോസ് സഖ്യമോ ആയിരിക്കും സാനിയ – ബൊപ്പെണ്ണ സഖ്യത്തിൻ്റെ എതിരാളികളായി ഫൈനലിൽ എത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News