കേരള സര്‍ക്കാര്‍ സാംസ്‌കാരികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
മലയാള ബാലസാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.
കഥ/നോവല്‍ വിഭാഗത്തില്‍ഇ എന്‍ ഷീജ(അമ്മമണമുള്ള കനിവുകള്‍), കവിത വിഭാഗത്തില്‍മനോജ് മണിയൂര്‍(ചിമ്മിനിവെട്ടം),
വൈജ്ഞാനിക വിഭാഗത്തില്‍ഡോ. വി രാമന്‍കുട്ടി(എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം),
ശാസ്ത്ര വിഭാഗത്തില്‍ഡോ. മുഹമ്മദ് ജാഫര്‍ പാലോട്, ജനു(കൊറോണക്കാലത്ത് ഒരു വവ്വാല്‍),
ജീവചരിത്രം/ആത്മകഥ വിഭാഗത്തില്‍സുധീര്‍ പൂച്ചാലി(മാര്‍ക്കോണി),
വിവര്‍ത്തനം/പുനരാഖ്യാനം വിഭാഗത്തില്‍ഡോ. അനില്‍കുമാര്‍ വടവാതൂര്‍(ഓസിലെ മഹാമാന്ത്രികന്‍), ചിത്രീകരണ വിഭാഗത്തില്‍സുധീര്‍ പി വൈ(ഖസാക്കിലെ തുമ്പികള്‍), നാടക വിഭാഗത്തില്‍ ഡോ.നെത്തല്ലൂര്‍ ഹരികൃഷ്ണന്‍(കായലമ്മ) എന്നിവരാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന തീയതി പിന്നീട് അറിയിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.