ഐസിസി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ മുഹമ്മദ് സിറാജ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്ത് വിട്ട പുതിയ ബോളിംഗ് റാങ്കിംഗിലാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ റാങ്കിംഗില്‍ മൂന്നാമതായിരുന്ന സിറാജ്, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനങ്ങളുടെ മികവിലാണ് ഇപ്പോള്‍ ഇതാദ്യമായി ഒന്നാം റാങ്കിലേക്ക് കുതിച്ചെത്തിയിരിക്കുന്നത്.
പരിക്കേറ്റ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ ചുക്കാന്‍ പിടിച്ചത് സിറാജായിരുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഒമ്പത് വിക്കറ്റുകളും കിവീസിനെതിരായ പരമ്പരയില്‍ അഞ്ച് വിക്കറ്റുകളുമാണ് സിറാജ് വീഴ്ത്തിയത്.
രണ്ട് പരമ്പരകളും തൂത്തുവാരാന്‍ ടീം ഇന്ത്യയെ സഹായിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചതും സിറാജ് തന്നെ. നേരത്തെ 2022 ജനുവരിയില്‍ ബൗളിങ് റാങ്കിങ്ങില്‍ 279-ാം സ്ഥാനത്തായിരുന്നു സിറാജ്. 2022 ഡിസംബറായപ്പോഴേക്കും അത് 18 ആയി. 2022-ല്‍ 15 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. 4.62 എന്ന മികച്ച എക്കോണമി റേറ്റും താരത്തിനുണ്ടായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.