തിരുവനന്തപുരം മൃഗശാലയില്‍ ക്ഷയരോഗം മൂലം മൃഗങ്ങള്‍ ചത്ത സംഭവത്തില്‍ സിയാദിന്റെ ( State institute for animal diseases) അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. രോഗത്തിന് കാരണം മൈക്കോ ബാകടീരിയം ബോവിസ് എന്ന ബാക്ടീരിയ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൃഗശാലയിലെ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കണമെന്നാണ് സിയാദിന്റെ ശുപാര്‍ശ. പകരാനുള്ള സാധ്യത കുറവാണെങ്കിലും ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് മന്ത്രി ജെ ചിഞ്ചുറാണി കഴിഞ്ഞ ദിവസം തിരുവനന്തപുരം മൃഗശാല സന്ദര്‍ശിച്ചിരുന്നു. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിരുന്നു. മൃഗശാലയില്‍ ഉടനീളം പരിശോധന നടത്തിയ മന്ത്രി പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും വ്യക്തമാക്കിയിരുന്നു.
പുള്ളിമാനുകളും കൃഷ്ണമൃഗങ്ങളുമായിരുന്നു രോഗത്തെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷം 52 കൃഷ്ണമൃഗങ്ങളും മാനുകളുമാണ് തിരുവനന്തപുരം മൃഗശാലയില്‍ ക്ഷയരോഗത്തെ തുടര്‍ന്ന് മരിച്ചത്. രോഗലക്ഷണമുള്ള മൃഗങ്ങളെ മാറ്റി നിര്‍ത്തിയാണ് പരിചരണം. പ്രതിരോധ മരുന്നുകളും മൃഗങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.