എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ആര്‍എസ്എസ് അനുകൂല നിലപാട് സ്വീകരിച്ചതില്‍ അത്ഭുതമില്ലെന്നും മൃദു ഹിന്ദുത്വമാണ് കോണ്‍ഗ്രസ്സിന്റെ ദാര്‍ശനിക നിലപാടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതികരണങ്ങളില്‍ ഓരോരുത്തര്‍ക്കും ദാര്‍ശനിക ഉള്ളടക്കം വേണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ആര്‍എസ്എസ് അനുഭാവ നിലപാട് സ്വീകരിച്ചു കൊണ്ട് നിരവധി കോണ്‍ഗ്രസ്സുകാരെ ബിജെപിയിലേക്ക് എത്തിക്കുന്ന കെ സുധാകരന്റെ പാര്‍ട്ടിയാണ് അനില്‍ ആന്റണിയുമെന്നും അദ്ദേഹം പറഞ്ഞു. നിരോധനം കൊണ്ട് ആശയങ്ങളെ നേരിടാനാകില്ല. ആശയങ്ങളെ ആശയം കൊണ്ട് മാത്രമേ നേരിടാന്‍ കഴിയൂ.
ജനാധിപത്യ രീതിയില്‍ ഈ കാര്യങ്ങള്‍ പറയുന്നത് രാജ്യവിരുദ്ധമാണ് എന്ന വാദം ഫാസിസമാണ്. ഞാനാണ് രാജ്യം എന്നാണ് ആ പറയുന്നതിന്റെ അര്‍ത്ഥം. ലോകം മുഴുവന്‍ ഡോക്യുമെന്ററി കാണണമെന്നാണ് സിപിഐ എം നിലപാടെന്നും എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.
തനിക്ക് ഇഷ്ടമില്ലാത്തത് ആരും കാണരുത് എന്നത് സ്വേച്ഛാധിപത്യമാണ്. ഹിറ്റ്‌ലറുടെയും നാസിസത്തിന്റെയും ഭാഗമാണ്. ഗുജറാത്ത് വംശഹത്യക്ക് കാരണക്കാരന്‍ ആരെന്ന് ബിബിസി ഗവേഷണം നടത്തി കണ്ടെത്തിയത് നരേന്ദ്ര മോദിയെന്നാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.