ത്രിപുരയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എം. സി.പി.ഐ.എം മത്സരിക്കുന്ന 43 സീറ്റിലേയ്ക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇടതുമുന്നണി 46 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റലും മത്സരിക്കുമ്പോള്‍ ഒരു സീറ്റ് സ്വതന്ത്രനായി മാറ്റിവച്ചിരിക്കുകയാണ്. ഇടതുമുന്നണി സീറ്റ് ധാരണ പ്രകാരം സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നിവര്‍ ഓരോ സീറ്റില്‍ വീതം മത്സരിക്കും.
മുന്‍ മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ മത്സരരംഗത്ത് നിന്ന് സ്വയം പിന്മാറി. മുന്‍മന്ത്രിമാരായ ബാനുലാല്‍ സഹാ, ബാദല്‍ ചൗധരി, ഷാഹിദ് ചൗധരി തുടങ്ങിയവും മത്സരരംഗത്ത് നിന്ന് വിട്ടുനില്‍ക്കും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മണിക് സര്‍ക്കാരിന്റെ മണ്ഡലത്തില്‍ നിന്ന് പുതുമുഖമായ കൗശിക് ചന്ദ്് ജനവിധി തേടും. മനുഷ്യാവകാശ കമ്മീഷന്റെ മുന്‍ചെയര്‍മാന്‍ പുരുഷോത്തമന്‍ റായി ബര്‍മന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
നേരത്തെ തിപ്ര മോതയെയും സംയുക്ത പ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമാക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു, എന്നാല്‍ പ്രത്യേക സംസ്ഥാന പദവി എന്ന വാദം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകാതെ വന്നതോടെയാണ് സി.പി.ഐ.എം ഇവരുമായുള്ള സഖ്യനീക്കം ഉപേക്ഷിച്ചത്.
ഫെബ്രുവരി 16നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജനുവരി 30 ആണ്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഫെബ്രുവരി 2ന് ത്രിപുരയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.