രാഷ്ട്രനിര്‍മ്മാതാക്കളെ ഓര്‍മ്മിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം, സ്വാതന്ത്ര്യം നേടുന്നതിനും സ്വന്തം മൂല്യങ്ങള്‍ തിരികെ നേടുന്നതിനും നമ്മെ സഹായിച്ചു. ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ രാഷ്ട്രം ഒരുമിച്ച് ആഘോഷിക്കുകയാണ്.
പട്ടിണിയും സാക്ഷരതയില്ലായ്മയും അടക്കം നിരവധി പ്രശ്നങ്ങളെ സ്വാതന്ത്ര്യത്തിന്റെ സമയത്ത് നമ്മള്‍ നേരിട്ടു. ഇന്ന് മറ്റു രാജ്യങ്ങളെ പ്രചോദിപ്പിച്ചുകൊണ്ട് ഇന്ത്യ മുന്നേറുകയാണ്. വികസന യാത്രയിലാണ് രാജ്യം. ഭരണഘടന അനുസരിച്ച് മുന്നോട്ടുപോകണമെന്നും രാഷ്ട്രപതി പറഞ്ഞു.
ഭരണഘടനയ്ക്ക് രൂപം നല്‍കുന്നതിന് നേതൃത്വം നല്‍കിയ ഡോ. ബി ആര്‍ അംബേദ്കറിനെ രാജ്യം എന്നും ഓര്‍ക്കും. നിരവധി മതങ്ങളും ഭാഷകളും നമ്മെ ഭിന്നിപ്പിക്കുകയല്ല, ഒരുമിപ്പിക്കുകയാണ് ചെയ്തത്. അതിനാലാണ് ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക് ആയി വിജയിച്ചത്. രാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യത്തെ റിപ്പബ്ലിക് ദിന സന്ദേശമാണ് ഇത്തവണത്തേത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.