മുപ്പതാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് വിതരണം ചെയ്തു

മുപ്പതാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കൈരളി ന്യൂസിന് ലഭിച്ച രണ്ടു പുരസ്‌കാരങ്ങള്‍, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു. മികച്ച അവതാരകനുള്ള പുരസ്‌ക്കാരം കൈരളി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന്‍ ഏറ്റുവാങ്ങി. എന്തു ചെയ്തു എന്ന അഭിമുഖത്തിനാണ് പുരസ്‌കാരം. 5,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരം സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രനും ഏറ്റുവാങ്ങി. ടിവിയില്‍ എന്തു കൊണ്ട് കാളിചോതികുറുപ്പന്മാര്‍ ഇല്ല എന്ന കൃതിയാണ് പുരസ്‌ക്കാരത്തിനര്‍ഹമായത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News