യു എ ഇ യില്‍ അസ്ഥിരമായ കാലാവസ്ഥയും കനത്ത മഴയും തുടരുന്നു. മഴ ശക്തമായതോടെ താപനിലയും ഗണ്യമായ കുറഞ്ഞു. അബുദാബിയിലാണ് ഏറ്റവും ശക്തമായി മഴ പെയ്തത്. കനത്ത മഴയെ തുടര്‍ന്ന് അധികൃതര്‍ പ്രത്യേക ഗതാഗത ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചില സ്‌കൂളുകള്‍ നേരത്തേ അടയ്ക്കുകയും ചെയ്തു.
പല സ്‌കൂളുകളിലും നാളെ നടക്കാനിരുന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം മാറ്റിവച്ചിട്ടുണ്ട്. അസ്ഥിര കാലാവസ്ഥയും കനത്ത മഴയും തുടരുന്നത് കാരണം അപകട സാധ്യതകള്‍ കൂടുതലായതിനാല്‍ വാഹനമോടിക്കുന്നവര്‍ വേഗം കുറയ്ക്കുന്നതടക്കം അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് നിര്‍ദേശം നല്‍കി. യാത്രാ സമയത്ത് മുന്‍പിലെ വാഹനവുമായി സുരക്ഷിത അകലം പാലിക്കണം. യാത്രക്കാരെല്ലാം സീറ്റ് ബെല്‍റ്റിടണം. ഡ്രൈവ് ചെയ്യുന്നതിനിടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കരുത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ചെയ്യരുതെന്ന് അധികൃതര്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.