പെരുമ്പാവൂരില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നതായി നാട്ടുകാര്‍

പെരുമ്പാവൂര്‍ പാണിയേലിയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നതായി നാട്ടുകാര്‍. വീട്ടുമുറ്റത്ത് വരെയെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് പാണിയേലി സ്വദേശി കുര്യാക്കോസ് രക്ഷപ്പെട്ടത്.

വെളുപ്പിന് വീടിന് വെളിയില്‍ നില്‍ക്കുമ്പോഴായിരുന്നു പാണിയേലി സ്വദേശി കുര്യാക്കോസ് കാട്ടാനയെ കണ്ടത്. ആന ചിന്നം വിളിച്ചതോടെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കുര്യാക്കോസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഓടുന്ന സമയത്ത് കാലിന്റെ മുട്ടിനും പരിക്കേറ്റു. കാട്ടാല ശല്യം ഉണ്ടെങ്കിലും ആക്രമിക്കാന്‍ ശ്രമിക്കുന്നത് ആദ്യമായാണെന്ന് കുര്യാക്കോസ്.

മലയാറ്റൂര്‍, പാണിയേലിപ്പോര്, തുടങ്ങിയ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാണെന്ന് വേങ്ങൂര്‍ പഞ്ചായത്തംഗം ബേസില്‍ കല്ലറയ്ക്കല്‍ പറഞ്ഞു. നാട്ടിലേക്കിറങ്ങുന്ന ആന വന്‍തോതില്‍ കൃഷിനാശം വരുത്തിവച്ചാണ് മടങ്ങുന്നത്. രാത്രിയായാല്‍ പുറത്തിറങ്ങാന്‍ കഴിയാത്തവിധം ഭയപ്പാടോടെയാണ് പ്രദേശവാസികള്‍ കഴിയുന്നതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News