വൃത്തിഹീനം; പറവൂരിൽ ഹോട്ടൽ അടപ്പിച്ചു

എറണാകുളം പറവൂരിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവർത്തിച്ച ഹോട്ടൽ അടപ്പിച്ചു. വസന്ത് വിഹാർ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്. രാവിലെ ഭക്ഷണത്തിൽ നിന്നും തേരട്ടയെ കിട്ടിയതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി.

ശേഷം നഗരസഭാ അധികൃതരാണ് ഹോട്ടൽ അടപ്പിച്ചത്. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ദോശമാവ് സൂക്ഷിച്ചിരുന്നത്. പലതവണ ഈ ഹോട്ടലിന് നോട്ടീസ് നൽകിയിരുന്നതായി അധികൃതർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here