തദ്ദേശിയമായി മാത്രം നിർമ്മിച്ച ആയുധങ്ങളുമായി റിപ്പബ്ലിക് ദിന പരേഡ്

ദില്ലിയിലെ കർത്തവ്യ പരേഡിൽ നടന്ന എഴുപത്തിനാലാം റിപ്പബ്ളിക് ദിനാഘോഷത്തിൽ പ്രദർശിപ്പിച്ച ആയുധങ്ങളെല്ലാം തദ്ദേശിയമായി നിർമ്മിച്ചത്. ചരിത്രത്തിലാദ്യമായാണ് പൂർണ്ണമായി ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ പ്രദർശിപ്പിച്ചുള്ള പരേഡ് സംഘടിപ്പിക്കുന്നത്.

പരേഡിൽ പ്രദർശിപ്പിച്ച വെടിമരുന്ന് ഉൾപ്പെടെയുള്ള ആയുധങ്ങൾ എല്ലാം ഇന്ത്യയിൽ മാത്രം നിർമ്മിച്ചത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
പരമ്പരാഗതമായി റിപ്പബ്ലിക് ദിനാഘോഷത്തിലെ 21 ഗൺ സല്യൂട്ടിൽ 25 കിലോ ഭാരമുള്ള ഗണ്ണോടു കൂടിയ പഴയകാല പീരങ്കികൾ അടക്കം ഇത്തവണ മാറ്റി. പകരം തദ്ദേശീയമായി നിർമ്മിച്ച 105 എംഎം ഇന്ത്യൻ ഫീൽഡ് ഗൺസ് (ഐഎഫ്ജി) ഉപയോഗിച്ചാണ് 21 ഗൺ സല്യൂട്ട് നൽകിയത്.

എറ്റവും പുതിയതായി നിർമ്മിച്ച എൽസിഎച്ച് പ്രചണ്ഡ്, കെ-9 വജ്ര പീരങ്കി, എംബിടി അർജ്ജുൻ, നാഗ് ടാങ്ക് വേധ മിസൈൽ, വ്യോമ പ്രതിരോധ മിസൈലുകളായ ആകാശ്, യുദ്ധ വാഹനങ്ങൾ തുടങ്ങി, കർത്തവ്യ പഥിൽ പ്രദർശിപ്പിച്ച ആയുധങ്ങളെല്ലാം ഇന്ത്യൻ നിർമ്മിതമാണ്.

ദില്ലിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പ ചക്രം സമർപ്പിച്ച്, രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയപതാക ഉയർത്തിയതോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങൾ 29ന് ബീറ്റിങ് റിട്രീറ്റോടെയാണ് അവസാനിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News