ബോളിവുഡിലെ ഏറ്റവും വലിയ ഓപ്പണിംഗ്; ആദ്യ ദിനം തന്നെ 55 കോടി നേടി പത്താന്‍

ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ച ബോളിവുഡ് ചിത്രം ‘പത്താന്’ റെക്കോര്‍ഡ് ഓപ്പണിംഗ്. ഇതോടെ, ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനില്‍ ഏറ്റവും വലിയ തുക നേടുന്ന ചിത്രമെന്ന റെക്കോര്‍ഡാണ് പത്താന്‍ തിരുത്തിയത്. ആദ്യ ദിനം 55 കോടി രൂപ കളക്ട് ചെയ്ത ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ഹിന്ദി പതിപ്പിനെയാണ് മറികടന്നകത്. കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ആദ്യ ദിന കളക്ഷന്‍ 53.95 കോടിയായിരുന്നു. പത്താന്‍ (55 കോടി), കെജിഎഫ് ഹിന്ദി (53.95 കോടി), വാര്‍ (51.60 കോടി), തഗ്‌സ് ഓഫ് ഹിന്ദുസ്താന്‍ (50.75 കോടി) എന്നിങ്ങനെയാണ് ഇപ്പോള്‍ യഥാക്രമം ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് പട്ടിക.

ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഹിന്ദു സംഘടനകള്‍ നടത്തിയ ബഹിഷ്‌കരണാഹ്വാനം മറികടന്നാണ് ചിത്രത്തിന്റെ കുതിപ്പ്. പത്താന്‍ റിലീസ് തടയില്ലെന്ന് ബജ്‌റംഗ്ദള്‍ അടക്കമുള്ള ഹിന്ദു സംഘടനകള്‍ പിന്നീട് നിലപാടെടുക്കുകയായിരുന്നു.

സിദ്ധാര്‍ത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകന്‍. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം ഷാരൂഖിന്റേതായി പുറത്തിറങ്ങുന്ന സിനിമയാണ് പത്താന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here