കൊച്ചിയില്‍ അഞ്ചുതരം ലഹരിമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അഞ്ചുതരം ലഹരിമരുന്നുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍. എംഡിഎംഎ, ഹാഷിഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് പിടിച്ചെടുത്തത്. ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ, എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ഇടപാട്.

ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ തേടാന്‍ വേണ്ടി മുറിയെടുക്കുന്നെന്നായിരുന്നു ഹോട്ടല്‍ ഉടമയെ അറിയിച്ചത്. ഡിസിപിയുടെ നിര്‍ദ്ദേശമനുസരിച്ച്് കൊച്ചി സിറ്റിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇടപ്പള്ളി ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് ഇവര്‍ മുറിയെടുത്തത്.

ഇന്നലെ പരിശോധനയില്‍ സംശയം തോന്നിയ ചേരാനെല്ലൂര്‍ എസ്ഐ ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും പിടിയിലായത്. പിടിയിലായ അപര്‍ണ ആറ് മാസം ഗര്‍ഭിണിയാണ്. നൗഫല്‍ യൂബര്‍ ടാക്സി ഡ്രൈവറാണ്. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here