റിപ്പബ്ലിക് ദിനത്തില്‍ ജെ എന്‍ യുവില്‍ പ്രതിഷേധ മാര്‍ച്ച്

റിപ്പബ്ലിക് വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി റിപ്പബ്ലിക് ദിനത്തില്‍ ജെ എന്‍ യുവില്‍ പ്രതിഷേധ മാര്‍ച്ച്. ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ ദിവസം ബി ബി സിയുടെ ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ച സംഭവത്തിലും പിന്നീടുണ്ടായ എ ബി വി പി ആക്രമണത്തിലും പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ജാമിയ മിലിയയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തതും വലിയ പ്രതിഷേധത്തിനായിരുന്നു വഴിവെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here