സുഹൃത്തുക്കൾക്കൊപ്പം ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വയനാട്ടിൽ കൂട്ടുകാര്‍ക്കൊപ്പം ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന് ദാരുണാന്ത്യം.നൂല്‍പ്പുഴ നെന്മേനിക്കുന്ന് കോട്ടൂര്‍ അടക്കാമാങ്ങ കോളനിയിലെ ചന്ദ്രന്റെ മകന്‍ ആകാശാണ് ആണ് മരിച്ചത്.മൂലങ്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആകാശ്.

കല്ലൂര്‍ പുഴക്ക് കുറുകെ മണ്ണൂര്‍ക്കുന്നില്‍ നിര്‍മ്മിച്ചച്ച ചെക്ഡാമിലാണ് വൈകുന്നേരം അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങിയത്.ആകാശ് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ആകാശിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഡാമിലെ ചെളിയില്‍ പൂണ്ടു പോയതിനാൽ പുറത്തെത്തിക്കാനായില്ല. പിന്നീട് സുൽത്താൻ ബത്തേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here