താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ച് എയര്‍ടെല്‍

എയര്‍ടെല്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. എട്ട് സര്‍ക്കിളുകളിലെ 28 ദിവസത്തെ റീച്ചാര്‍ജ് പ്ലാന്‍ നിരക്കാണ് 57 ശതമാനം ഉയര്‍ത്തിയത്. രാജ്യം മുഴുവന്‍ ഈ താരിഫ് നടപ്പാക്കുന്നതിന് മുന്നോടിയാണ് ഈ നീക്കമെന്ന് സൂചനയുണ്ട്. കര്‍ണാടക, ആന്ധ്രപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, രാജസ്ഥന്‍, നോര്‍ത്ത് ഈസ്റ്റ്, ഹിമാചല്‍ പ്രദേശ് എന്നീ സര്‍ക്കിളുകളിലെ റീച്ചാര്‍ജ് പ്ലാനാണ് വര്‍ധിപ്പിച്ചത്.

കമ്പനി പുതിയ താരിഫ് നിരക്കുകള്‍ മറ്റു സര്‍ക്കിളുകളിലും മുമ്പ് അവതരിപ്പിച്ചിരുന്നു. 155 രൂപയില്‍ താഴെയുള്ള എസ് എം എസും ഡാറ്റയുമുള്ള 28 ദിവസ കാലാവധിയുള്ള എല്ലാ പ്ലാനുകളും കമ്പനി അവസാനപ്പിച്ചേക്കും എന്നാണ് സൂചന. ഇനിമുതല്‍ പ്രതിമാസ പ്ലാനില്‍ എസ് എം എസ് സേവനം ലഭിക്കുന്നതിന് പോലും, ഒരു ഉപഭോക്താവ് തന്റെ മൊബൈല്‍ ഫോണ്‍ അക്കൗണ്ട് 155 രൂപയ്ക്ക് റീചാര്‍ജ് ചെയ്യേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here