ബിബിസി ഡോക്യുമെന്ററി പ്രദർശനം; ജെഎൻയു അധികൃതരുടെ നടപടിക്കെതിരെ ക്യാമ്പസിൽ എസ്എഫ്ഐ പ്രതിഷേധം

ജെഎൻയുവിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയാൻ വൈദ്യുതി വിച്ഛേദിച്ചതും ഇന്റർനെറ്റ്‌ വിലക്കിയതുമായ ജെഎൻയു അധികൃതരുടെ നടപടിക്കെതിരെ ഇടതുപക്ഷ വിദ്യാർഥി യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ വിദ്യാർഥി സംഘടനകൾ ദേശീയപതാകയുമേന്തി ക്യാമ്പസിനകത്ത് പ്രകടനം നടത്തി.

സർവകലാശാലയുടെ നടപടികളിലും കല്ലെറിഞ്ഞ എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിലും സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാർഥികൾ ഒരുമിച്ചുനിന്നു പോരാടുമെന്ന് വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷേ ഘോഷ് പറഞ്ഞു. അതേസമയം ഇന്ന് ദില്ലി സർവകലാശാലയുടെ ആർട്സ് വിഭാഗത്തിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കും. NSUIവാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here