സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

യൂത്ത് കോണ്‍ഗ്രസ്സ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും, കെ സുധാകരന്റെ അടുത്ത അനുയായിയുമായ സുഹൈല്‍ ഷാജഹാന് ഗുണ്ടാബന്ധം. ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷുമായുള്ള ചിത്രങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഗുണ്ടകളുമായി പലയിടങ്ങളില്‍ ഒത്തുകൂടിയെന്ന് തെളിയിക്കുന്നവയാണ് ചിത്രങ്ങള്‍.

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ അപായപ്പെടുത്താന്‍ ശ്രമിച്ചതും, എകെജി സെന്റര്‍ ആക്രമിച്ചതും സുഹൈല്‍ ഷാജഹാന്റെ ആസൂത്രണം. പിന്നാലെയാണ് സുഹൈലിന്റെ ഗുണ്ടാത്തലവന്മാരായുള്ള ബന്ധം പുറത്താകുന്നത്. കൊലക്കേസുകളിലും നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായ പുത്തന്‍പാലം രാജേഷുമായുള്ള ഏറ്റവും അടുത്ത ബന്ധം പുറത്തായത് സുഹൈലിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ്.

ഓംപ്രകാശിന്റെ കൂട്ടാളികളുമായി വിവിധയിടങ്ങളില്‍ ഒത്തുകൂടിയ ചിത്രങ്ങളും പുറത്തുവന്നു. ഏറ്റവും ഒടുവില്‍ നടന്ന പാറ്റൂര്‍ ആക്രമണക്കേസിലെ പ്രതികളായ ജോമോന്‍, ആരിഫ്, ആസിഫ് എന്നിവര്‍ക്കൊപ്പം ഉള്ളതാണ് ചിത്രങ്ങള്‍. കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു.

പൊലീസ് അമര്‍ച്ചയ്ക്കായി ശ്രമിക്കുന്ന ഗുണ്ടാത്തലവന്മാരുമായാണ് സുഹൈല്‍ ഷാജഹാന്റെ ബന്ധം. ആ പട്ടികയ്ക്കുള്ളില്‍ സുഹൈലും ഉള്‍പ്പെടും എന്നതില്‍ സംശയമില്ല. അപ്പോഴും കെപിസിസി നിലപാട് ബാക്കിയാവുകയാണ്. കൈ ചേര്‍ത്ത് പിടിക്കുമോ കൈയൊഴിയുമോ എന്നാണ് കണ്ടറിയേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News