ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

തൃശ്ശൂർ കാട്ടൂരിൽ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയാണ് അപകടം നടന്നത്.

ജോർജ്ജിന് ഒരേ പ്രായത്തിലുള്ള മൂന്ന് മക്കൾ ആണ് ഉള്ളത്. ഇതിലെ ഏക പെൺകുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ബാത്ത് റൂമിലെ ബക്കറ്റും വെള്ളത്തിൽ കുട്ടിയെ കണ്ടെത്തിയത്.

ഉടൻ തന്നെ അത് വഴി വന്ന കാട്ടൂർ സി ഐ മഹേഷ് കുമാറും സംഘവും പൊലീസ് ജീപ്പിൽ കുട്ടിയെ  തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News