ഓച്ചിറയിൽ പൊലീസിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി 16കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പൊലീസിനെതിരെ കുറിപ്പ് എഴുതി വെച്ച് പതിനാറുകാരൻ്റെ ആത്മഹത്യ ശ്രമം.ഓച്ചിറ എസ്ഐ ഭീഷണിപ്പെടുത്തിയെന്ന് കുറിപ്പിൽ പറയുന്നത്. വിഷക്കായ കഴിച്ച ക്ലാപ്പന സ്വദേശി പ്ലസ് വൺ വിദ്യാർത്ഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് കുറിപ്പ്. ജനുവരി 23 ന് വൈകിട്ട് ഒരു സംഘം അക്രമികൾ ചികിത്സയിലുള്ളയിലുള്ള വിദ്യാർത്ഥി ഉൾപ്പെടെ 4 പേരെ മർദ്ദിച്ചിരുന്നു.ഇതിനെതിരെ ഓച്ചിറ പൊലിസിൽ നൽകിയ പരാതിയിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് കുറിപ്പിലെ ആരോപണം.ഓച്ചിറ പൊലീസ് ആരോപണം നിഷേധിച്ചു.ഇരു കൂട്ടരെയും വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News