‘വലിച്ചെറിയല്‍ മുക്ത കേരളം ‘ ക്യാമ്പയിന് തുടക്കം

‘വലിച്ചെറിയല്‍ മുക്ത കേരളം ‘ ക്യാമ്പയിന് കുമരകം ഉള്‍പ്പെടുന്ന അയ്മനത്ത് തുടക്കം. തദ്ദേശീയരേയും, സഞ്ചാരിക്കളെയും ഒരുപോലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കൃത്യമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം നാടിന്റെ സംസ്‌കാരമാക്കി മാറ്റണമെന്ന് പരിപാടി ഉത്ഘാടനം ചെയ്ത മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്ത് കായല്‍ സൗന്ദര്യം അസ്വദിക്കാന്‍ നിത്യേന 100 കണക്കിന് സഞ്ചാരികളാണ് വന്ന് പോവുന്നത്. കായല്‍ യാത്രയില്‍ കൈയില്‍ കരുതിയ മാലിന്യം അറിയാതെ വലിച്ചെറിയുമ്പോള്‍ അത് വലിയ മാലിന്യ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്.

ഈ പ്രവൃത്തി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ‘വലിച്ചെറിയല്‍ മുക്ത കേരളമെന്ന ക്യാമ്പയിന് തുടക്കം കുറിച്ചത്. പദ്ധതിയുടെ ജില്ലാ തല ഉത്ഘാടമാണ് കുമരകത്ത് നടന്നത്.

മാലിന്യങ്ങള്‍ വലിച്ചെറിയാതെ കൃത്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുകയെന്നത് നാടിന്റെ സംസ്‌കാരമാക്കി മാറ്റണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി വി എന്‍ വാസവന്‍
പറഞ്ഞു.

ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു ചടങ്ങില്‍ ആദ് അധ്യക്ഷയായി. ഉദ്ഘാടനത്തോടനുബന്ധിച്ച് അയ്മനം ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം പ്രമേയമാക്കി നാടകം അരങ്ങേറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here