ഹർത്താലിലെ അക്രമം: ജപ്തി നേരിട്ടവരെ വഴിയാധരമാക്കില്ലെന്ന് എസ്ഡിപിഐ

ഹർത്താലിന്റെ മറവിൽ ഉണ്ടാക്കിയ അക്രമത്തിന് നഷ്ടപരിഹാരം കണ്ടെത്തുന്നതിൻ്റെ ഭാഗമായി ജപ്തി നടപടി നേരിട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കൾക്ക് പിന്തുണയുമായി എസ്ഡിപിഐ. ജപ്തിയിൽ സ്വത്തുക്കൾ നഷ്ടമായവരെ സംരക്ഷിക്കുമെന്ന് എസ്ഡിപിഐ സമരപ്രഖ്യാപന സമ്മേളനത്തിൽ എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എംകെ ഫൈസി അറിയിച്ചു.

ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്നവരോട് പറയാനുള്ളത് എസ്ഡിപിഐയുടെ പ്രവർത്തകർ ഈ ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരം ആകില്ല. എല്ലാവരെയും സംരക്ഷിക്കും. ഒരു പ്രമാണിയ്ക്കും ചിരിക്കുന്നതിനുള്ള അവസരം നൽകില്ല. പോപ്പുലർ ഫ്രണ്ടിനെതിരായ ജപ്തി നടപടി കാണുമ്പോൾ കേരളത്തിൽ ആദ്യമായാണ് ഹർത്താൽ നടക്കുന്നത് എന്ന് തോന്നും എന്നും എംകെ ഫൈസി പറഞ്ഞു.

എസ്ഡിപിഐയോട് കാണിക്കുന്നത് വിവേചനമാണ്. ആരോ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് ജപ്തി നടപടികൾ നടക്കുന്നത്. വീടും സ്ഥലവും നഷ്ടമായതിന്റെ പേരിൽ ആരും തെരുവിലേക്ക് ഇറങ്ങേണ്ടിവരില്ലെന്നും ഫൈസി അറിയിച്ചു.

248 പേരുടെ സ്വത്തുക്കളാണ് ഇതുവരെ ജപ്തി നടപടികളിലൂടെ കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് നടത്തിയ ഹർത്താലിൽ 5. 2 കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത് എന്നാണ് കണക്കാക്കിയിരിക്കുന്നത്.ജപ്തി നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ പുരോഗമിക്കുകയാണ്. വസ്തുവകകളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി പോലീസിനോട് നിർദ്ദേശിച്ചു. ഉടൻ ഈ വിവരങ്ങൾ പൊലീസ് ഉടൻ കോടതിയ്ക്ക് കൈമാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here