ലേർണേഴ്‌സ് പരീക്ഷയ്ക്ക് വാഹനമോടിച്ചെത്തിയവർക്കെതിരെ നടപടി

ലേർണേഴ്‌സ് പരീക്ഷയ്ക്ക് വാഹനമോടിച്ചെത്തിയവർക്കെതിരെ നടപടി സ്വീകരിച്ച് കഴക്കൂട്ടം ആർടിഒ. ജോയിന്റ് ആർടിഒ ജെറാഡിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ വാഹനവുമായി എത്തിയ 3 പേർക്കെതിരെയും, ഹെൽമറ്റ് ധരിക്കാതെത്തിയ 7 പേർക്കെതിരെയും രെജിസ്ട്രേഷൻ കാലാവധിയും ടാക്സ് കാലാവധിയും കഴിഞ്ഞ വാഹനങ്ങളുമായെത്തിയ രണ്ടുപേർക്കെതിരെയും നടപടിയെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കഴക്കൂട്ടം ജോയിന്റ് ആർടിഒ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News