നാല് വയസ്സുകാരനെ പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി; 22കാരന്‍ അറസ്റ്റില്‍

നാല് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയ എഞ്ചിനിയറിങ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയുടെ ടെറസിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് അടുത്തുള്ള വീടിന്റെ ടെറസില്‍ നിന്നും കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പെട്ടന്ന് തന്നെ കുട്ടിയെ ധാരാക്കോട്ടിലെ ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയെ ലൈംഗികമായി ക്രൂരമായി പീഡിപ്പിച്ച ശേഷം സംഭവം പുറത്തറിയാതിരിക്കാന്‍ 22കാരനായ പ്രതി ഇരുമ്പു വാതില്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിന്റെ യഥാര്‍ഥ കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായ ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ അസ്‌കയ്ക്ക് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഗഞ്ചാം സബ്ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ ഉമ ശങ്കര്‍ സിംങ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here