ഇന്ത്യയിലേക്ക് 12 ചീറ്റകൾ കൂടി; ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആദ്യ ബാച്ച് അടുത്തമാസമെത്തും

ഇന്ത്യയിലേക്ക് കൂടുതല്‍ ചീറ്റകളെ കൊണ്ടുവരുന്നു. 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പിട്ടു. അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ രാജ്യത്തേക്ക് നൂറ് ചീറ്റകളെ എത്തിക്കാനാണ് നീക്കമെന്നാണ് വിവരം. അടുത്തമാസം ആദ്യം തന്നെ ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ചീറ്റകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തും.

ഓരോ വര്‍ഷവും 10 അല്ലെങ്കില്‍ പന്ത്രണ്ട് എന്ന കണക്കില്‍ ചീറ്റകളെ അടുത്ത ഒരു പതിറ്റാണ്ടില്‍ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. കഴിഞ്ഞ സെപ്റ്റംബറില്‍ എട്ട് ചീറ്റകളെ നമീബിയയില്‍നിന്ന് ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇവയെ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലാണ് തുറന്നുവിട്ടത്. ഇതില്‍ ഒരു ചീറ്റ നിലവില്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികില്‍സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News