ഇനി അവരുടെ വരവാണ്; ‘മഞ്ഞുമ്മല്‍ ബോയ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘ജാന്‍- എ-മന്‍’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോല്‍, അഭിരാം രാധാകൃഷണന്‍, അരുണ്‍ കുര്യന്‍, ഖാലിദ് റഹ്മാന്‍, ചന്ദു സലിംകുമാര്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷ്വാന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മ്മിക്കുന്നത്.

ഛായഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, സംഗീതം- സുശിന്‍ ശ്യാം, കലാസംവിധാനം- അജയന്‍ ചാലിശ്ശേരി, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, ചമയം- റോണക്‌സ് സേവിയര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിനു ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, പിആര്‍ & മാര്‍ക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട് , ടൈറ്റില്‍ ഡിസൈന്‍- സര്‍ക്കാസനം, വിഎഫ് എക്‌സ്- എഗ് വൈറ്റ് വിഎഫ് എക്‌സ്, പോസ്റ്റര്‍ ഡിസൈന്‍- നിതിന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറക്കാര്‍.

2022ല്‍ പുറത്തിറങ്ങിയ ജാന്‍-എ-മന്‍ ആ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ ചിത്രീകരണം കൊടൈക്കനാലില്‍ ആരംഭിച്ചു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here