ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്‌സര്‍ പട്ടേല്‍ വിവാഹിതനായി; ചിത്രങ്ങളും വീഡിയോകളും വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്‌സര്‍ പട്ടേല്‍ വിവാഹിതനായി. ഗുജറാത്തിലെ വഡോദരയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ന്യൂട്രീഷ്യനിസ്റ്റും ഡയറ്റീഷ്യനുമായ മേഹ പട്ടേല്‍ ആണ് വധു.

ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ ജനുവരിയില്‍ ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.

വിവാഹത്തിന് മുന്നോടിയായി താരം ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ കളിച്ചിരുന്നില്ല. വിവാഹ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News