കഷ്ടകാലം വിട്ടൊഴിയാതെ ക്രിസ്റ്റ്യാനോ; താരം അവസരങ്ങൾ തുലച്ചപ്പോൾ തോൽവിയോടെ ടീം പുറത്ത്

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റാനോ റൊണാൾഡോയുടെ നിർഭാഗ്യം ക്ലബ് മാറിയിട്ടും തുടരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും താരം കളിച്ച ടീം പരാജയപ്പെട്ടു.സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ ഇത്തിഹാദിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റാണ് ക്രിസ്റ്റ്യാനോയുടെ പുതിയ ക്ലബായ അൽ നാസർ പുറത്തായത്.

റൊമാരീഞ്ഞോയുടെ ഗോളില്‍ മുന്നിലെത്തിയ അല്‍ ഇത്തിഹാദിനെതിരെ ഗോള്‍ നേടാന്‍ നിരവധി അവസരങ്ങൾ ക്രിസ്റ്റ്യാനോക്ക് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാൻ താരത്തിനായില്ല.അബ്ദുറസാഖ് ഹംദുല്ല, മുഹന്നദ് അൽ ഷഖീറ്റി എന്നിവരും അൽ ഇത്തിഹാദിനായി ഗോൾ നേടിയപ്പോൾ ആൻഡേഴ്സൻ ടാലിസ്കയുടെ വകയായിരുന്നു അൽ നസ്റിന്‍റെ ആശ്വാസ ഗോൾ.ഇതോടെ ഏഷ്യയിലെ രണ്ടാം മത്സരത്തിനിറങ്ങിയ പോർച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തോൽവിയോടെ മടങ്ങാനായിരുന്നു വിധി.ഫെബ്രുവരി 3ന് സൗദി പ്രോ ലീഗിൽ അൽ ഫത്തേയുമായാണ് അൽ നസ്റിന്‍റെ അടുത്ത മത്സരം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്ന് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിഫലത്തിന് ഏഷ്യൻ ക്ലബായ അല്‍ നാസറിലെത്തിയശേഷം റൊണാള്‍ഡോ കളിക്കുന്ന രണ്ടാമത്തെ മത്സരമായിരുന്നു ഇത്. ലയണൽ മെസ്സിയും എംബാപ്പെയും നെയ്മറും ഉള്‍പ്പെടുന്ന പിഎസ്ജിക്കെതിരെ സൗഹൃദ മത്സരത്തിലും ക്രിസ്റ്റ്യാനോ കളിച്ചിരുന്നു. ഇതില്‍ 4-5ന് ക്രിസ്റ്റ്യാനോ കളിച്ച പ്രമുഖ സൗദി ക്ലബുകളായ അല്‍ നാസറിന്റെയും അല്‍ ഹിലാലിന്റെയും സംയുക്ത ടീം തോൽവി രുചിച്ചിരുന്നു.എന്നാൽ തോൽവിയിലും ശക്തരായ ഫ്രഞ്ച് ക്ലബിനെതിരെ രണ്ട് ഗോളടിച്ച് ക്രിസ്റ്റ്യാനോ തിളങ്ങിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News