കൊല്ലത്ത് യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

കൊല്ലം ചവറയില്‍ ഇരുപത്തിയൊന്നുകാരന്‍ ആത്മഹത്യ ചെയ്തത് പൊലീസ് പീഡനം മൂലമാണെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കള്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. ചവറ സ്വദേശി അശ്വന്തിനെ ഇന്ന് പുലര്‍ച്ചെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും എന്ന് ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

അശ്വന്ത് പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായി പ്രണയത്തിലായിരുന്നു. അശ്വന്ത് മകളെ ശല്യം ചെയ്യുന്നു എന്ന് ഉദ്യോഗസ്ഥന്‍ ചവറ സ്റ്റേഷനില്‍ പരാതിപ്പെട്ടു. ഇന്നലെ ചവറ സ്റ്റേഷനില്‍ അശ്വന്തിനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ തിരക്കി. അശ്വന്തില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ചോദിച്ചറിയുന്ന സമയത്ത് പെണ്‍കുട്ടി ഞരമ്പ് മുറിച്ചു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്നും അതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു എന്നുമാണ് പരാതി.

പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് നേരത്തെയും ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് അശ്വന്തിന്റെ സഹോദരനും പറഞ്ഞു. അശ്വന്തിന്റെ മൃതദേഹവുമായി രണ്ടുമണിക്കൂറോളം ബന്ധുക്കള്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. അതേസമയം യാതൊരു പീഡനവും നടന്നിട്ടില്ല എന്നാണ് ചവറ പോലീസിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കുമെന്ന് ചവറ എം.എല്‍.എ ഡോക്ടര്‍ സുജിത്ത് വിജയന്‍പിള്ള പറഞ്ഞു.

ദക്ഷിണ മേഖല റേഞ്ച് ഡിഐജി, കൊല്ലം സിറ്റി പോലീസ് കമ്മീഷന്‍ കരുനാഗപ്പള്ളിയില്‍ യോഗം ചേര്‍ന്നു. പോലീസ് സ്റ്റേഷനിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷം ആയിരിക്കും തുടര്‍ നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News