സാനിയ മിര്‍സ; വഴിമാറി നടന്ന പെണ്‍കരുത്ത്

ലോക ടെന്നീസിലെ സ്വന്തം കരിയര്‍ സ്ലാം അവസാനിപ്പിച്ച് സാനിയ മിര്‍സ. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തുടങ്ങി അതേ കോര്‍ട്ടില്‍ തന്നെ ഗ്രാന്‍ഡ് സ്ലാം കരിയര്‍ അവസാനിപ്പിക്കുകയാണ് സാനിയ. കായിക ജീവിതത്തിന്റെ പൂര്‍ണവിരാമത്തിന് ഇനി ദുബായിലെ WTA ടൂര്‍ണമെന്റ് കൂടി ബാക്കിയുണ്ട്.

രോഹന്‍ ബോപ്പണ്ണയ്‌ക്കൊപ്പമുള്ള ഫൈനല്‍ പോരാട്ടത്തില്‍ ലൂയിസ സ്റ്റെഫാനിയോടും റാഫേല്‍ മറ്റോസിനോടും പരാജയം ഏറ്റുവാങ്ങിയാണ് പടിയിറക്കമെങ്കിലും ഹാര്‍ഡ് കോര്‍ട്ടിലും ഗ്രാസിലും ഉയര്‍ന്നുകേട്ട ഈ ഇടിമുഴക്കത്തിന്റെ പേര് ഒരു ഇന്ത്യന്‍ പൗരനും മറക്കാനിടയില്ല. കരഞ്ഞു കൊണ്ടാണ് സാനിയ പടിയിറങ്ങുന്നത്. ഈ കണ്ണീര്‍ ദു:ഖത്തിന്റേതല്ല, സന്തോഷത്തിന്റേതാണ്. ഇവിടെയാണ് തുടങ്ങിയത്. അവസാനിപ്പിക്കാനും ഇതിലും മികച്ച മറ്റൊരു വേദി ഇല്ലെന്ന് പറഞ്ഞുകൊണ്ട് മെല്‍ബണിലെ റോഡ് ലേവര്‍ അരീനയില്‍ വെച്ച് വികാരഭരിതമായ ഫെയര്‍വെല്‍ സ്പീച്ച്.

ടെന്നീസിന്റെ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്നു സാനിയ മിര്‍സ. ടെലിവിഷനില്‍ സാനിയന്‍ റാക്കറ്റില്‍ നിന്നുതിര്‍ന്ന സ്മാഷുകള്‍ കണ്ട് ഇന്ത്യന്‍ അച്ഛനമ്മമാര്‍ പെണ്‍കുട്ടികളെ ടെന്നീസ് പഠിക്കാന്‍ വിട്ടു. ടെന്നീസിന്റെ ഇന്ത്യന്‍ ജാതകം കുറിച്ചു. കരിയറിന്റെ തുടക്കം തൊട്ട് തന്നെ ഇന്ത്യന്‍ യാഥാസ്ഥിതിക പൊതുബോധം സാനിയയുടെ നേരെ തുറിച്ചു നോക്കുകയായിരുന്നു. ഷോയബ് മാലിക്കുമായുള്ള വിവാഹവാര്‍ത്തയില്‍ പല്ലുകടിച്ചു. സെറ്റിലാകണ്ടേ എന്ന അസൂയച്ചോദ്യമുയര്‍ത്തി പുറകെ കൂടി. എന്നാല്‍, ഇന്ത്യന്‍ പത്രത്തിന്റെ സ്‌പോര്‍ട്‌സ് പേജ് പിടിച്ചുവാങ്ങിയായിരുന്നു സാനിയയുടെ മറുപടി.

ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമായി ആകെ 6 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സാനിയയുടെ കരിയര്‍ ബുക്കിലുണ്ട്. കരിയറിന് പൂര്‍ണവിരാമമിടുന്നതിന് മുമ്പ് അടുത്ത മാസം ദുബായില്‍ നടക്കുന്ന WTA ടൂര്‍ണമെന്റില്‍ കൂടി സാനിയ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News