തകർന്നടിഞ്ഞ് അദാനി; കൂപ്പുകുത്തിയത് സമ്പന്നരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ട് പുറത്തുവന്ന് 48 മണിക്കൂറിനുള്ളിൽ ഗൗതം അദാനി ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
2022 ല്‍ ലോക സമ്പന്നരില്‍ രണ്ടാം സ്ഥാനത്തായിരുന്നു അദാനി.ഫോബ്‌സ് റിയല്‍ ടൈം ബില്ല്യണയര്‍ പട്ടികയനുസരിച്ച് ഇന്ന് അദാനിയുടെ ആസ്തിയില്‍ 22.5 മുതല്‍ 96.8 ബില്യണ്‍ ഡോളര്‍ വരെ കുറവുണ്ടായി. ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ അദാനി നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണിത്.

രണ്ട് ദിവസത്തിനുള്ളിൽ നാല് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിനുണ്ടായിരിക്കുന്നത് . ബുധനാഴ്ച്ച മാത്രം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്നും നിക്ഷേപകർ ഓഹരി വിറ്റഴിക്കല്‍ ശക്തമായി തന്നെ തുടർന്നിനെ തുടർന്ന് തകർച്ച സർവ്വകാല റെക്കോർഡിലെത്തി. അദാനി പുതിയതായി അംബുജ സിമെൻ്റിന് വൻ നഷ്ടമാണ് നേരിട്ടത്.17.12 ശതമാനം നഷ്ടമാണ് നഷ്ടക്കണക്കിൽ അദാനി ടോട്ടല്‍ ഗ്യാസ് 20 ശതമാനം, അദാനി എന്റര്‍പ്രൈസസ് 16.83 ശതമാനം,അദാനി പോര്‍ട്സ് 16.47 ശതമാനം,എസിസി 4.99 ശതമാനം അദാനി പവര്‍, അദാനി വില്‍മര്‍ എന്നിവ 5 ശതമാനം, എന്‍ഡിടിവി 4.99 ശതമാനം എന്നിങ്ങനെയാണ് നഷ്ടക്കണക്ക്.

എന്നാൽ ഹിന്‍ഡെന്‍ബര്‍ഗ് അദാനിയുടെ മറ്റൊരു വിപണി പങ്കാളിയാണെന്നും നെഗറ്റീവ് റിപ്പോര്‍ട്ടിലൂടെ ഓഹരി വില താഴ്ത്തുക എന്ന ലക്ഷ്യമാണെന്നും അഭിപ്രായപ്പെട്ട് ഇന്‍ഗവേണ്‍ എന്നൊരു സ്ഥാപനം രംഗത്തെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News