കടുവാ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മകന് വനം വകുപ്പില്‍ താത്കാലിക ജോലി

വയനാട് പുതുശ്ശേരിയില്‍ കടുവാ ആക്രമണത്തില്‍ മരിച്ച പള്ളിപ്പുറത്ത് തോമസിന്റെ മകന്‍ സാജന്‍ തോമസിന് വനം വകുപ്പില്‍ താത്കാലിക ജോലി നല്‍കി. മീന്‍മുട്ടി ഇക്കോടൂറിസം സെന്ററിലാണ് ജോലി. ഒ ആര്‍ കേളു എം എല്‍ എ, നോര്‍ത്ത് വയനാട് ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍ എന്നിവര്‍ ചേര്‍ന്ന് ഉത്തരവ് കൈമാറി.

കുടുംബത്തിന് അടിയന്തിര നഷ്ട പരിഹാരമായി സര്‍ക്കാര്‍ 10 ലക്ഷം രൂപ മുന്നേ കൈമാറിയിരുന്നു. തോമസിന്റെ 5 ലക്ഷം രൂപയുടെ കാര്‍ഷിക വായ്പ കേരളാ ബാങ്കും എഴുതി തള്ളിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here