ബൈക്കില്‍ പിന്തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസിനുനേരെ കല്ലേറ്

ചാലക്കുടിയില്‍ കെ എസ് ആര്‍ ടി സി ബസിനുനേരെ ബൈക്കില്‍ പിന്തുടര്‍ന്ന് കല്ലേറ്. തൃശ്ശൂരില്‍ നിന്ന് ചാലക്കുടി വരെ ബൈക്കില്‍ എത്തിയ യുവാവ് ചാലക്കുടിയില്‍ കല്ലുമായി കാത്തുനിന്നായിരുന്നു ആക്രമണം.

ബസ്സ് എത്തിയ സമയത്ത് കല്ലെറിഞ്ഞ് യുവാവ് ബൈക്കില്‍ കയറി കടന്നുകളയുകയായിരുന്നു. ആക്രമണത്തില്‍ ബസ്സിന്റെ മുന്നിലെ ചില്ല് പൂര്‍ണ്ണമായി തകര്‍ന്നു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ സൂപ്പര്‍ ഫാസ്റ്റ് ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here