ജറുസലേമില്‍ വെടിവെയ്പ്; 8 പേര്‍ കൊല്ലപ്പെട്ടു

ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപം വെടിവെയ്പ്. ഭീകരാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമിയെ വധിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ജറുസലേമിലെ നെവ് യാക്കോവ് പരിസരത്താണ് വെടിവയ്പ്പുണ്ടായത്.

കിഴക്കന്‍ ജറുസലേമിന്റെ വടക്കന്‍ ഭാഗത്തുള്ള കെട്ടിടത്തിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. രാത്രി 8.15ഓടെയാണ് ഭീകരന്‍ കാറില്‍ എത്തിയതെന്നാണ് വിവരം. അക്രമി സംഭവസ്ഥലത്ത് നിന്ന് പലസ്തീനിയന്‍ സമീപപ്രദേശമായ ബെയ്റ്റ് ഹനീനയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.

ആക്രമണം നടത്താനുപയോഗിച്ച കൈത്തോക്ക് അക്രമിയില്‍ നിന്നും പിടിച്ചെടുത്തു. തെരുവില്‍ നിന്ന ഒരു വയോധികയെയാണ് അക്രമി ആദ്യം വെടിവച്ചത്. ശേഷം, അതുവഴി കടന്നു പോയ ഒരു ബൈക്ക് യാത്രികന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതിനുംശേഷമാണ് ജൂത ആരാധനാലയത്തിന് പുറത്തുള്ള ആളുകള്‍ക്ക് നേരെ വെടിവെച്ചത്. കണ്ണില്‍ കണ്ടവര്‍ക്ക് നേരെയെല്ലാം ഒരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

മരിച്ചവരില്‍ 20, 25, 30, 50, 60 വയസ്സുള്ള അഞ്ച് പുരുഷന്മാരും 60, 70 വയസ്സുള്ള രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News