കൊല്ലത്ത് പൊലീസ് വെടിവെപ്പ്

കൊല്ലം കുണ്ടറ പടപ്പക്കരയിൽ പോലീസ് വെടിവെപ്പ്.കഞ്ചാവ് കേസിലെ പ്രതികളെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമം ഉണ്ടായതോടെയാണ് വെടിവെപ്പുണ്ടായത്ത്. പ്രതികൾ പൊലീസ് സംഘത്തിന് നേരെ വാളുവീശുകയായിരുന്നു. തുടർന്ന് കൊച്ചി ഇൻഫോ പാർക്ക് സിഐ വിപിൻ ദാസ് രണ്ട് റൗണ്ട് വെടിവെച്ചു.ഇന്ന് പുലർച്ചെ ഒരു മണിക്ക് ആയിരുന്നു സംഭവം.

സംഭവ ശേഷം പ്രതികൾ രക്ഷപെടുകയായിരുന്നു. പ്രതികളായ ആന്റണി ദാസും ലിയോ പ്ലാസിഡും ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here