ഗവർണറും സർക്കാരും തമ്മിൽ അടുക്കുന്നു; ബംഗാളിൽ സർവ്വകലാശാല ചാന്‍സലര്‍ ബിൽ പിൻവലിച്ചു

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് മമത ബാനർജി സര്‍ക്കാരിനെ പരിധിവിട്ട് സഹായിക്കുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നതിനിടയിൽ ഗവര്‍ണറെ സർവ്വകലാശാല  ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള ബില്‍ ബംഗാള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ബംഗാള്‍ ഗവര്‍ണറായിരിക്കെ സംസ്ഥാന സർക്കാറുമായി നിരന്തരം ഏറ്റുമുട്ടിയിരുന്നു.ഇതിൻ്റെ ഭാഗമായിരുന്നു ഗവര്‍ണറെ സര്‍വകലാശാല ചാന്‍സര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള ബില്‍ മമത സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാൽ നിലവിലെ ഗവർണറുമായി സർക്കാർ കൂടുതൽ അടുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഭാഗമായി മമത സർക്കാർ പിന്‍വലിച്ചിരിക്കുന്നത്എന്നാണ് വിലയിരുത്തലുകൾ.

ഗവർണറും സർക്കാറും തമ്മിലുള്ള ചങ്ങാത്തത്തിലുള്ള അതൃപ്തിയെ തുടർന്ന് ആനന്ദബോസിനെതിരെ സംസ്ഥാന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണറെ ദില്ലിക്ക് വിളിപ്പിച്ചു.പിന്നാലെ സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനല്ല തന്നെ ഗവർണർ സ്ഥാനത്ത് നിയോഗിച്ചതെന്ന് ആനന്ദ ബോസ് പ്രതികരിച്ചിരുന്നു .

ഗവർണർ മുഖ്യമന്ത്രിയുടെ സെറോക്സ് കോപ്പി മെഷീനായി എന്നായിരുന്നു ബിജെപി നേതാവും രാജ്യസഭാ എംപി സ്വപൻദാസ് ഗുപ്ത ഗവർണറെ വിമർശിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനിൽ നടന്ന സരസ്വതീപൂജ ചടങ്ങിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കമുള്ള ബിജെപി നേതാക്കൾ ബഹിഷ്കരിച്ചു. എന്നാൽ ചടങ്ങിൽ മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുത്തു.

തൃണമൂൽ കോൺഗ്രസ് വ്യാപകമായി ഉപയോഗിച്ചുപോരുന്ന അഭിവാദ്യമുദ്രാവാക്യമായ ‘ജയ് ബംഗ്ല’ എന്ന മുദ്രാവാക്യം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത പരിപാടിയിൽ ഗവർണർ ഉയർത്തിയതാണ് സംസ്ഥാന നേതൃത്വത്തിൻ്റെ അതൃപ്തിക്ക് കാരണം.തുടർന്നാണ് ഗവർണർക്കെതിരെ പരസ്യ പ്രതികരണവുമായി ബിജെപി നേതാക്കൾ രംഗത്ത്രത്തിയത്.

അതേ സമയം ഗവർണർക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും അടുത്ത സുഹൃത്താണ് സ്വപൻദാസ് ഗുപ്ത. മുൻ ഗവർണർ ജഗ്ദീപ് ധൻകറുടെ വഴിയല്ല നിലവിലെ ഗവർണർ സ്വീകരിച്ചത്. അതിനാലാണ് സ്വപൻദാസ് ഗുപ്തയുടെ നീരസത്തിന് പിന്നിൽ എന്ന് തൃണമൂൽ കോൺഗ്രസും തിരിച്ചടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here